അറിഞ്ഞതില്‍ പാതി

അറിഞ്ഞതില്‍ പാതി പറയാതെ പോയ്‌........
പറഞ്ഞതില്‍ പാതി പതിരായും പോയ്‌....
ജനിച്ചത്‌ മുതല്‍ അറിഞ്ഞു തുടങ്ങി..എന്തൊക്കെയോ; എവിടെന്നോ..,ഒന്നും കൃത്യമായി ഓര്‍ക്കാന്‍ പറ്റുന്നവയല്ല.എങ്കിലും മനസ്സില്‍ ചിലത് മാത്രം പതിഞ്ഞു കിടന്നു..സംസ്കാരമായോ വികാരമായോ അത് രൂപപ്പെട്ടു..
ചില പൊട്ടുകള്‍ മാത്രം എപ്പോഴും കാര്‍മേഘം പോലെ ഉരുണ്ട് കൂടി..ഒരിറ്റു മാത്രം നൊമ്പരമായി കിനിഞ്ഞു..ഒരു മിന്നല്‍ പിണറായി അതാരെയോ തിരഞ്ഞു..
ഇവിടെ തിരച്ചില്‍ തുടരുന്നു..
പാതി മാത്രം പതിരില്‍ കുതിര്‍ന്ന്..

Monday, January 13, 2014

തിരു നബിയെ ഓര്‍ക്കാം..

നബിയേ ...അങ്ങ് ഏറ്റവും വലിയ മഹാത്ഭുതം തന്നെ....വായിച്ചു തീര്‍ക്കാനാവാത്ത ദീര്‍ഘ പുസ്തകമായി അങ്ങയുടെ ജീവിതം തുറന്നു കിടക്കുന്നു...ആസ്വദിച്ചു തീര്‍ക്കാന്‍ സാധ്യമല്ലാത്ത അനന്ത സൗന്ദര്യത്തിന്‍റെ കടല്‍ തീരമായി അങ്ങയുടെ ഓര്‍മകള്‍.