അറിഞ്ഞതില്‍ പാതി

അറിഞ്ഞതില്‍ പാതി പറയാതെ പോയ്‌........
പറഞ്ഞതില്‍ പാതി പതിരായും പോയ്‌....
ജനിച്ചത്‌ മുതല്‍ അറിഞ്ഞു തുടങ്ങി..എന്തൊക്കെയോ; എവിടെന്നോ..,ഒന്നും കൃത്യമായി ഓര്‍ക്കാന്‍ പറ്റുന്നവയല്ല.എങ്കിലും മനസ്സില്‍ ചിലത് മാത്രം പതിഞ്ഞു കിടന്നു..സംസ്കാരമായോ വികാരമായോ അത് രൂപപ്പെട്ടു..
ചില പൊട്ടുകള്‍ മാത്രം എപ്പോഴും കാര്‍മേഘം പോലെ ഉരുണ്ട് കൂടി..ഒരിറ്റു മാത്രം നൊമ്പരമായി കിനിഞ്ഞു..ഒരു മിന്നല്‍ പിണറായി അതാരെയോ തിരഞ്ഞു..
ഇവിടെ തിരച്ചില്‍ തുടരുന്നു..
പാതി മാത്രം പതിരില്‍ കുതിര്‍ന്ന്..

Wednesday, August 8, 2012

ജീവിതം


 ഇങ്ങെനെയും ജീവിതം.....!



ച്ചച്ചൂടില് തളര്ന്നുറങ്ങുന്ന ബാലിക..ജീവിതത്തിന്റെ അറ്റങ്ങള് കൂട്ടിമുട്ടിക്കുന്നതിനായി/അരചാണ് വയറ് നിറക്കുന്നതിനായി യാചിച്ച് കഴിയുന്നു....രാജസ്ഥാനിലെ അജ്മീറില് നിന്നുമുള്ള കാഴ്ച...തീര്ഥാടകരും ടൂറിസ്റ്റുകളും കുറഞ്ഞ ഇടവേളകളില് പാതിമയക്കത്തിനാ
യി ഈ കീറച്ചാക്കിന്റെ തുണ്ടമല്ലാതെ മറ്റൊന്നുമില്ല....ഇവളും ഇന്ത്യയുടെ സന്തതി..നമ്മെപ്പോലെ...
(ഹോ അന്നത്തെ ചൂട് ഇപ്പോഴും എനിക്ക് ഓര്ക്കാന് വയ്യ..അത്രയും ശക്തമായിരുന്നു. ഞാനും എന്റെ സഹയാത്രികരും അജ്മീറിലെ പ്രസിദ്ധമായ ആ പര്വ്വതം കയറുമ്പോള് കുടിച്ച വെള്ളത്തിന് അളവില്ല.ഇത് പോലുള്ള കൊച്ചു കുഞ്ഞുങ്ങള് അതും കടുത്ത പാറപ്പുറത്ത് നട്ടുച്ചയില് കിടന്നുറങ്ങുന്നത് കണ്ട് അത്ഭുതവും അതിലേറെ സഹതാപവും തോന്നി).

No comments: